എ.ഐ. സോഷ്യലിസം; AI വളര്‍ന്നാല്‍ സോഷ്യലിസത്തിലേക്കുള്ള യാത്ര, സമ്പന്നനും അതിസമ്പന്നനും തമ്മിലുള്ള അന്തരം കുറയുന്നു – എം.​വി. ഗോ​വി​ന്ദ​ൻ

AI വളര്‍ന്നാല്‍ സോഷ്യലിസത്തിലേക്കുള്ള യാത്രയാകുമെന്ന് സി.​പി.​എം സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ക​ണ്ണൂ​ർ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ചു​വ​ർ​ശി​ൽ​പ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോഴായിരുന്നു AI സാങ്കേതിക വിദ്യയെ കുറിച്ചുള്ള…

AI വളര്‍ന്നാല്‍ സോഷ്യലിസത്തിലേക്കുള്ള യാത്രയാകുമെന്ന് സി.​പി.​എം സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ക​ണ്ണൂ​ർ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ചു​വ​ർ​ശി​ൽ​പ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോഴായിരുന്നു AI സാങ്കേതിക വിദ്യയെ കുറിച്ചുള്ള വിശദീകരണം.

എ.​ഐ ഇ​ങ്ങ​നെ മൂ​ത്തു​മൂ​ത്ത് വ​ന്നാ​ൽ പി​ന്നെ മാ​ർ​ക്സി​സ​ത്തി​ന് എ​ന്ത് പ്രസക്തി എന്നാണ് പല സഹാക്കളും ചോദിക്കുന്നത്. അ​വി​ടെ​യും മാ​ർ​ക്സി​സ​ത്തി​നാ​ണ് പ്ര​സ​ക്തി. എ.ഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും. അപ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് വര്‍ഗത്തിന് അധ്വാനമില്ലാതാകും.

സ്വത്ത് വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, കുറയുകയാണ്. സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയും. ഇത് മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാര്‍ക്‌സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്. എഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുകയെന്നു എം.വി. ഗോവിന്ദന്‍ വിശദീകരിച്ചു.

Leave a Reply