പാർലമെൻ്റിൽ ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ലോകസഭയെയും രാജ്യസഭയെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് സോണി ഗാന്ധിയുടെ പരാമർശത്തിൽ സോണിയ മാപ്പു പറയണമെന്ന് ബിജെപി. ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധനയേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പ്രതികരണം വിവാദത്തിലാകുന്നത്. പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്. തൊട്ടരികിൽ മക്കളായ രാഹുലും പ്രിയങ്കയും നിൽപ്പുണ്ടായിരുന്നു. ഏറെ മടുപ്പുളവാക്കുന്ന പ്രസംഗമാണ് രാഷ്ട്രപതി നടത്തിയതെന്ന് രാഹുലും പ്രതികരിച്ചു.
സോണിയക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ജെപി നദ്ദ രംഗത്ത്

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് ബിജെപി. ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയാണ് സോണിയക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആദരണീയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കഷ്ടം (poor thing) എന്ന് സോണിയ വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. ദരിദ്രർക്കെതിരായ, വനവാസികൾക്കെതിരായ കോൺഗ്രസിന്റെ വരേണ്യസ്വഭാവമാണ് സോണിയയിലൂടെ പ്രകടമായതെന്നും ജെപി നദ്ദ പറഞ്ഞു.



