കേന്ദ്ര ബജറ്റ് ഇന്ന് ; പ്രതീക്ഷയോടെ കേരളം, നിര്‍മല സീതാരാമന്‍ എട്ടാമത് ബജറ്റ് അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് അവതരണം ഇന്ന് നടക്കും. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. നിലവിലെ…

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് അവതരണം ഇന്ന് നടക്കും. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് വൻ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്. കേരളത്തെ സംബന്ധിച്ച് മുണ്ടക്കൈ-ചൂരൽമല സാമ്പത്തിക പാക്കേജ് ബജറ്റിൽ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.

രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലും എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 72 ശതമാനത്തിലധികം നികുതിദായകർ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയിട്ടുള്ളതിനാൽ പുതിയ സ്ലാബിന് കൂടുതൽ പ്രാധാന്യം ലഭിക്കാൻ ഇടയുണ്ട്.
.
പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വില കുറയുമെന്നു കരുതപ്പെടുന്നു. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയശേഷം മാർച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രിൽ നാലിനു പിരിയും.

Leave a Reply