കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രം സമുദായചിന്ത ഉണരുന്നു, ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണന – വെള്ളാപ്പള്ളി നടേശൻ

കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രമാണ് സമുദായചിന്ത ഉണരുന്നത്. ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണനയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്…

കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രമാണ് സമുദായചിന്ത ഉണരുന്നത്. ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണനയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ് ചെയ്യുന്നത്. നിലവിലൽ കോൺഗ്രസിൽ കെ ബാബു എന്ന ഒരു എംഎൽഎ മാത്രമാണെന്നും കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലേഖനത്തിൽ സിപിഎമ്മിനും കടുത്ത വിമർശനമുണ്ട്. ഇടതുപക്ഷത്തിനും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യമാണ്. ഇത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചുവെന്നും. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രതിഫലനമാണ് കാണിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ നിഷ്പ്രഭമാക്കുന്നതായും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്.

Leave a Reply