മകളെ ഏറെ ഇഷ്ടം, തന്റെ വീട് മകൾക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി ചെന്താമര

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പുരോ​ഗമിക്കുന്നു. ലക്ഷ്മിയേയും  സുധാകരനേയും കൊല്ലാൻ ഉപയോ​ഗിച്ച കൊടുവാൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി. ചെന്താമര  എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയെന്ന് കൊടുവാൾ വാങ്ങിയത്…

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പുരോ​ഗമിക്കുന്നു. ലക്ഷ്മിയേയും  സുധാകരനേയും കൊല്ലാൻ ഉപയോ​ഗിച്ച കൊടുവാൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി. ചെന്താമര  എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയെന്ന് കൊടുവാൾ വാങ്ങിയത് എന്ന്  ആലത്തൂർ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. കൊടുവാളിൽ കടയുടെ സീൽ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. തന്റെ വീട് മകൾക്ക് നൽകണമെന്നും ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്താമരയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമരയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്.  കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply