ഡൽഹി ആര് പിടിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്‌

ഡൽഹി നിയസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായതോടെ എക്‌സിറ്റ്‌ പോൾ ഫലം വന്നു. പുറത്തു വന്ന എക്‌സിറ്റ്‌ പോൾ ഫലങ്ങൾ എതിരാണെങ്കിലും എഎപി ആത്മവിശ്വാസത്തിലാണ്‌. 2025 നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. 2015,…

ഡൽഹി നിയസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായതോടെ എക്‌സിറ്റ്‌ പോൾ ഫലം വന്നു. പുറത്തു വന്ന എക്‌സിറ്റ്‌ പോൾ ഫലങ്ങൾ എതിരാണെങ്കിലും എഎപി ആത്മവിശ്വാസത്തിലാണ്‌. 2025 നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. 2015, 2020 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വൻ വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ മൂന്നാം തവണയും അധികാരത്തിൽ എത്താമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടിയുള്ളത്. ആം ആദ്മി പാർട്ടിക്ക് അനുകൂലമായി ഫലങ്ങളാണ് പുറത്തുവരാൻ പോകുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ ഫലങ്ങളും ഡൽഹിയിൽ ബിജെപിക്ക് വിജയിക്കാനാകില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് എഎപി നേതാവ് സുശീൽ ഗുപ്ത പറഞ്ഞു.

മേട്രിസ് പോൾ എക്സിറ്റ് പോൾ സർവ്വേ ബിജെപിക്ക് അനുകൂലമാണ്. ബിജെപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ ആംആദ്മി 32 മുതൽ 37 വരെ സീറ്റ് നേടുമെന്നും കോൺ​ഗ്രസ് ഒരു സീറ്റ് നേടുമെന്നും  ആണ് പറയുന്നത്. ജെവിസി എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 45 വരേയും എഎപി 22മുതൽ 31 വരേയും കോൺ​ഗ്രസ് രണ്ടും മറ്റു പാർട്ടികൾ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾ ഇൻസൈറ്റും ബിജെപിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിടുന്നത്. ബിജെപി 44ഉം, എഎപി 29 സീറ്റും, കോൺ​ഗ്രസ് 2 സീറ്റും നേടുമെന്ന് പറയുന്നു. പി മാർഖ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 49 വരേയും എഎപി 21 മുതൽ 31 വരേയും നേടും. പോൾ ഡയറി സർവ്വേയിൽ ബിജെപി- 42-50, എഎപി- 18-25, കോൺ​ഗ്രസ് 0-2, മറ്റു പാർട്ടികൾ 0-1-ഇങ്ങനെയാണ് കണക്കുകൾ. ന്യൂസ് 24 ഹിന്ദി സർവ്വേ പ്രകാരം എഎപി 32 മുതൽ 37 വരേയും ബിജെപി 35 മുതൽ 40 വരേയും കോൺ​ഗ്രസ് 0-1 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.  വീപ്രസൈഡ് സർവ്വേ പ്രകാരം ദില്ലി ആംആദ്മി നിലനിർത്തുമെന്നാണ് സൂചന. എഎപി 52 സീറ്റും, ബിജെപി 23സീറ്റും, കോൺ​ഗ്രസ് ഒരു സീറ്റും നേടുമെന്നാണ് അവരുടെ കണക്കുകൾ  പ്രകാരം പറയുന്നത്.

കഴിഞ്ഞ ദിവസം 70 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 57.85% പോളിങ്‌ രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ്‌ കഴിഞ്ഞാണ്‌ അവസാനിച്ചത്‌. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.  13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.

Leave a Reply