അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി, നാടുകടത്തുന്നത് ഇതാദ്യമായല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി. തിരിച്ചെത്തിയ 104 പേരിൽ 25 സ്ത്രീകളും 12 പേർ കുട്ടികളുമാണ്. നാല് വയസ് മാത്രം പ്രായമായ കുഞ്ഞാണ് ഇക്കൂട്ടത്തിൽ ഏറ്റവും ചെറുത്. 48 പേരും 25…

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി. തിരിച്ചെത്തിയ 104 പേരിൽ 25 സ്ത്രീകളും 12 പേർ കുട്ടികളുമാണ്. നാല് വയസ് മാത്രം പ്രായമായ കുഞ്ഞാണ് ഇക്കൂട്ടത്തിൽ ഏറ്റവും ചെറുത്. 48 പേരും 25 വയസിൽ താഴെ പ്രായമുള്ളവരാണ്. അതേസമയം അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഇതാദ്യമായല്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ വിശദീകരണം.

വര്‍ഷങ്ങളായി ഇത്നടക്കുന്നുണ്ടെന്നും. ഇത് ഒരു രാജ്യത്തിന് മാത്രം ബാധകമായ നയമല്ല. അതിനാല്‍ അവിടേക്കുള്ള അനധികൃത കുടിയേറ്റത്തിലാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും എസ്. ജയ്ശങ്കര്‍ പറഞ്ഞു. 2012ൽ 530 പേർ ഇത്തരത്തിൽ എത്തിയിരുന്നു. 2019ൽ 2000 പേർ മടങ്ങിവന്നിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഓർമിപ്പിച്ചു. നാടുകടത്തപ്പെട്ട ഓരോ ഇന്ത്യക്കാരനുമായും അധികൃതർ സംവദിക്കും. എങ്ങനെയാണ് അമേരിക്കയിൽ എത്തപ്പെട്ടതെന്നും ആരായിരുന്നു ഏജന്റെന്നും അന്വേഷിക്കും.

വിദേശത്ത് കഴിയുന്ന പൗരന്മാർ അനധികൃതമായാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയാൽ അവരെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം എല്ലാ രാജ്യങ്ങൾക്കുമുണ്ട്. നാടുകടത്തൽ ഒരു പുതിയ സംഭവവികാസമല്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. എന്നാൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ വീണ്ടും ബഹളം വച്ചു.

Leave a Reply