ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ അഭിനന്ദിച്ച് മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാർ. വാർഷിക സാഹിത്യ പരിപാടിയായ മറാത്തി സാഹിത്യ സമ്മേളനത്തിന് മുന്നോടിയായി സർഹാദ് എന്ന എൻജിഒ സംഘടിപ്പിച്ച പരിപാടിയിൽ ഷിൻഡെയെ അവാർഡ് നൽകി ആദരിച്ചു. സംഘാടകർ രൂപീകരിച്ച സ്വാഗതസംഘം അധ്യക്ഷൻ ശരത് പവാർ ആണ് അവാർഡ് നൽകി ആദരിച്ചത്.

അതേസമയം ഏകനാഥ് ഷിൻഡെയെ അഭിനന്ദിക്കുന്നത് പവാർ ഒഴിവാക്കണമായിരുന്നു. “ഞങ്ങൾക്കും രാഷ്ട്രീയം അറിയാം, പക്ഷേ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഇതിൽ ഞങ്ങൾക്ക് വേദനയുണ്ട്. ഷിൻഡെയെപ്പോലുള്ള ഒരു രാജ്യദ്രോഹിയെ പവാർ അഭിനന്ദിക്കാൻ പാടില്ലായിരുന്നു,” റാവത്ത് പറഞ്ഞു.



