തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ ബാങ്ക് കൊള്ള. ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോൾ മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.
സംഭവസമയത്ത് ബാങ്ക് മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ശുചിമുറിയിൽ പൂട്ടിയിട്ടായിരുന്നു മോഷണം. സി.സി.ടി.വി. ദൃശ്യങ്ങള്‍ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച സ്കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തികച്ചും പ്ലാൻ ചെയ്ത് രീതിയിലാണ് മോഷണം തൻറെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്.
ബാങ്കിന് സെക്യൂരിറ്റി ഇല്ലെന്നും ബാങ്കിന് ചുറ്റവട്ടമുള്ള മറ്റ് സ്ഥാപനങ്ങളിൽ എവിടെയും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിട്ടുണ്ടാവാമെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരെ കത്തി കാട്ടി ഭീക്ഷണിപെടുത്തി പണം എവിടെയുന്നു തിരക്കി ജീവനക്കാരെ ബാത്റൂമിലിട്ടു പൂട്ടുകയായിരുന്നു. മോഷണത്തിന് ശേഷം തൃശ്ശൂര്‍ ഭാഗത്തേക്കാണ് മോഷ്ടാവ് സ്കൂട്ടറുമായി പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ബാങ്ക് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് ബാങ്ക് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ റൂറല്‍ എസ്.പി.ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.



