അമേരിക്കയിലെ അനധികൃത കുടിയേറിയ 119 ഇന്ത്യക്കാരടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിൽ എത്തിയേക്കും. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങളാണ് പുറപ്പെട്ടത്. 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരെന്നാണ് വിവരം. രണ്ട് വിമാനങ്ങളിലായി ഇവരെ അമൃത്‌സറിൽ എത്തിക്കുമെന്നാണ് വിവരം. ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും ഓരോ പേർ ഉണ്ടെന്നാണ് വിവരം.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിൽ ഉണ്ടാകും. അനധികൃത കുടിയേറ്റക്കാരുടെ മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തവണ 104 ഇന്ത്യക്കാരെ, അമേരിക്ക സൈനിക വിമാനത്തിൽ എത്തിച്ചത് വിലങ്ങണിയിച്ചാണ്. ഇത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഇന്ത്യ ആശങ്ക അറിയിച്ചു.

മെക്‌സിക്കോ അതിര്‍ത്തിയിലൂടെയും മറ്റു പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരും ഇവരുടെ പക്കൽ പാസ്സ്‌പോർട്ട് ഉൾപ്പെടെ മറ്റ് രേഖകൾ ഇല്ലായിരുന്നുവെന്നുമാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് 104 പേരടങ്ങുന്ന ഇന്ത്യക്കാരെ ആദ്യം തിരിച്ചയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിനു പിന്നാലെയാണ് പുതിയ സംഘത്തിന്റെ തിരികെ അയക്കുന്നത് വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.



