നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ഇന്നലെയാണ് സുപ്രിയ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിൽ എത്തിയത്. ഗംഗാ നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സുപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒറ്റയ്ക്കാണ് സുപ്രിയ ഇവിടെ എത്തിയത് എന്നാണ് വിവരം. സെൽഫി വീഡിയോ മാത്രമാണ് സുപ്രിയ പങ്കുവച്ചിട്ടുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ കുംഭമേള കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ജനുവരിയിൽ ആരംഭിച്ച മഹോത്സവം ശിവരാത്രി കഴിയുന്നതോട് കൂടി പര്യവസാനിയ്ക്കും. അവസാന നാളുകളിൽ കുംഭമേളയിൽ പങ്കെടുക്കാൻ നിരവധി പ്രമുഖരാണ് എത്തുന്നത്. 5 കോടിയിലധികം തീർത്ഥാടകരാണ് കുംഭമേളയുടെ ഭാഗമായത്.