കുംഭമേളയിലെ അനുഭവം പങ്കുവച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. കുംഭമേള വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി ആർ വർക്ക് മാത്രമാണ് കണ്ടതെന്ന് സി കെ വിനീത് വിമർശിച്ചു. പുറത്തുനിന്ന് കാണുന്നത് പോലെ കുംഭമേള വലിയ സംഭവമാണെന്ന് കരുതിയാണ് പോയതെന്നും എന്നാല്‍ തന്റെ അനുഭവത്തില്‍ കുംഭമേള ഭയങ്കരമായ സംഭവമൊന്നുമല്ലെന്നും വലിയ തോതിലുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലം മാത്രമാണതെന്നും കുംഭമേളയിൽ പോയെങ്കിലും ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല.
തന്നെ ആകര്‍ഷിച്ചത് നാഗസന്യാസിമാരോ വസ്ത്രമുടുക്കാതെ നടക്കുന്ന ആളുകളോ ആയിരുന്നില്ല. ഉപജീവനത്തിനായി അവിടെ എത്തിയ കുറേ മനുഷ്യരായിരുന്നു തന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. അത്തരം കച്ചവടക്കാരുടെ അടുത്ത് ആരും പോകില്ല. വൃത്തിയുടെയും സൗകര്യത്തിന്റെയും പ്രശ്‌നങ്ങളാണ് അവര്‍ കാണുന്നതെന്നും ഫുട്‌ബോൾ താരം സി കെ വിനീത് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്തുകൊണ്ടാണ് സി കെ വിനീത് അനുഭവം പങ്കുവച്ചത്.

സംഭവം വാര്‍ത്തയായതോടെ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ അസഭ്യവര്‍ഷമാണ്. വിശ്വാസം ഇല്ലാത്ത നീ എന്തിന് കുംഭമേളയ്ക്ക് പോയി, കുളിക്കാത്തവര്‍ അമ്പലത്തില്‍ കയറരുത് തുടങ്ങി പോസ്റ്റിന് താഴെ അസഭ്യങ്ങള്‍ നിറയുകയാണ്.



