ബുള്‍ഡോസര്‍ ഉപയോഗിച്ച് ഔറംഗസേബിന്റെ ശവകുടീരം തകര്‍ക്കണം; ബി.ജെ.പി എം.എല്‍.എ

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി  എം.എൽ.എ രാജാ സിങ്.  ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റേണ്ടത് മുഴുവൻ ഹിന്ദുക്കളുടെയും ആവശ്യമാണെന്ന് പറഞ്ഞ സിങ് ശവകുടീരം ഉടൻ തന്നെ…

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി  എം.എൽ.എ രാജാ സിങ്.  ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റേണ്ടത് മുഴുവൻ ഹിന്ദുക്കളുടെയും ആവശ്യമാണെന്ന് പറഞ്ഞ സിങ് ശവകുടീരം ഉടൻ തന്നെ തകർക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.  മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് എം.എൽ.എയുടെ പ്രസ്താവന.

ഔറംഗസേബിന്റെ പേര് മഹാരാഷ്ട്രയിൽ നിന്ന്  തുടച്ചുമാറ്റുക. മറാത്താക്കാർക്കെതിരായ ഔറംഗസേബിന്റെ അതിക്രമങ്ങളുടെ കണക്ക് ബുൾഡോസർ ഉപയോഗിച്ച് പരിഹരിക്കണം. ഛത്രപതി സാംബാജിയോട് കാണിച്ച ക്രൂരതയ്ക്ക് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പകരം വീട്ടണം.

ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ സംബാജി മഹാരാജിനെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയിലൂടെയാണ് ഇന്ത്യ മുഴുവൻ ഔറംഗസേബിന്റെ ക്രൂരതയെക്കുറിച്ച് തിരിച്ചറിയുന്നത്. എന്റെ സംഭാജിയെ പീഡിപ്പിച്ച ശേഷം ആരാണ് കൊന്നത്? നമ്മുടെ സംഭാജിനഗറിൽ ആ ഔറംഗസേബിന്റെ ശവകുടീരം ഇപ്പോഴും കേടുകൂടാതെയിരിക്കുന്നത് എന്തുകൊണ്ട്? ഔറംഗസേബിന്റെ ശവകുടീരം ഒരു ബുൾഡോസർ കൊണ്ട് ഇടിച്ച് തകർക്കണം. ഇപ്പോൾ ആ സമയമായി. മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാ  ഹിന്ദുക്കൾ ഔറംഗസേബിന്റെ ശവകുടീരം തകർക്കാൻ ആവശ്യപ്പെടണം,’ സിങ് പറഞ്ഞു.

Leave a Reply