കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള നേതാവില്ലെന്ന തരൂരിൻ്റെ വാദം, തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്, പിന്തുണ നൽകി സിപിഎം

തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞത്. ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ…

തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞത്. ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ എ.ഐ.സി.സി. ഒരുങ്ങുന്നതിനിടയിൽ തരൂരിന്റെ പ്രസ്താവന.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം. കരുതലോടെയാണ് ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ നേതാക്കളുടെ പ്രതികരണം. ശശി തരൂർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കമാൻഡ് തീരുമാനം.

തെരഞ്ഞെടുപ്പ് ഫലം എതിരായാൽ മാത്രം അഴിച്ചു പണിയെന്നാണ് നിലവിലെ തീരുമാനം. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനവും സംസ്ഥാനസർക്കാരിന്റെ വികസനനേട്ടവും തരൂർ മുൻപ്‌ പ്രകീർത്തിച്ചിരുന്നു.

Leave a Reply