മൂന്നാം ലോക മഹായുദ്ധം വിദൂരമല്ല; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മൂന്നാം ലോക മ​​ഹായുദ്ധം അത്ര അകലെയല്ലെന്നും അത് തടയാൻ തന്റെ നേതൃത്വത്തിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡൻ അധികാരത്തിൽ…

മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മൂന്നാം ലോക മ​​ഹായുദ്ധം അത്ര അകലെയല്ലെന്നും അത് തടയാൻ തന്റെ നേതൃത്വത്തിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡൻ അധികാരത്തിൽ തുടന്നിരുന്നെങ്കിൽ ലോകം ഇതിനോടകം തന്നെ യുദ്ധ സംഘ‍ർഷത്തിലാകുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്ഐഐ ( ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്‌) ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകില്ലെന്നും, നിങ്ങള്‍ അതില്‍ നിന്ന് അത്ര അകലെയല്ലെന്നും ട്രംപ് പറയുന്നു. ബൈഡന്‍ ഭരണകൂടം ഒരു വര്‍ഷം കൂടി ഉണ്ടായിരുന്നെങ്കില്‍, നിങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സംഭവിക്കില്ലെന്ന് ഉറപ്പുതരാമെന്ന് ട്രംപ് ഉറപ്പിച്ച് പറഞ്ഞു.

എന്നാൽ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ ‘ലോകത്തെ അണിനിരത്തി യുക്രെയ്നെ പ്രതിരോധിക്കുക’ , ‘രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കുക’ എന്നിവയായിരുന്നുവെന്ന് എടുത്ത് പറഞ്ഞിരുന്നു.

Leave a Reply