പ്രീതി സിന്റയുടെ 18 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് കേരള കോൺഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി.)യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിനെതിരേയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെക്കുറിച്ച് വ്യാജ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് തനിക്ക് ലജ്ജ തോന്നുന്നുവെന്ന് നടി പറഞ്ഞു.
പ്രീതി സിന്റയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് കൈമാറുകയും പകരമായി 18 കോടി രൂപ വാങ്ങി ബാങ്കിലെ കടബാധ്യത തീർത്തുവെന്നുമായിരുന്നു കുറിപ്പ്. ഇതിനെതിരെയാണ് നടി പ്രതികരിച്ചത്. ഇതുപോലെയൊരു രാഷ്‌ട്രീയപാർട്ടി അഥവാ, രാഷ്‌ട്രീയപാർട്ടിയെ പ്രതിനിധീകരിക്കുന്നവർ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്റെ പേരും ചിത്രവും അവർ അതിനായി ഉപയോഗിച്ചു. ആരും എന്റെ ഒരു വായ്പയും എഴുതിത്തള്ളിയിട്ടില്ല. പത്തു വർഷങ്ങൾക്ക് മുൻപാണ് താനൊരു വായ്പ എടുത്തതെന്നും തന്റെ വായ്പകൾ സ്വന്തം നിലയിൽ അടച്ചുതീർത്തുവുന്നും നടി പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രീതി എക്സലിൽ കുറിച്ചു.
പ്രീതി സിന്റയുടെ 18 കോടി എഴുതി തള്ളി, KPCC ക്കെതിരെ പ്രീതി സിന്റ