കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം, ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല- ആശാ വർക്കേഴ്സ്

കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം ദിവസത്തിന് ശേഷമാണ് സർക്കാർ നടപടി. എന്നാൽ ആവശ്യങ്ങൾ…

കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം ദിവസത്തിന് ശേഷമാണ് സർക്കാർ നടപടി. എന്നാൽ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലന്ന് ആശാ വർക്കേഴ്സ് പറഞ്ഞു. ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയമാണ് സർക്കാർ ഇപ്പോൾ അനുവദിച്ചത്. ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു.

അതേസമയം സമരക്കാർ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് കുടിശിക തീർക്കണമെന്നതെന്നും ഓണറേറിയം വർധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയ സമരക്കാർ സമരം തുടരുമെന്നും പറഞ്ഞു. ഇന്നലെ നടന്ന സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സി.ഐ.ടി.യുവിന്റെ ആശാ വർക്കേഴ്സ് യൂണിയൻ എത്തിയിരുന്നു. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ആശാ വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രേമ പറഞ്ഞത്.

Leave a Reply