ബോംബ് ഭീഷണി; കൊച്ചി- ഡൽഹി വിമാനത്തിന് നാഗ്പുരിൽ അടിയന്തര ലാൻഡിങ്

കൊച്ചി∙ ഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽനിന്ന് രാവിലെ 9.15ന് പുറപ്പെട്ട വിമാനം ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പുരിൽ ഇറക്കി. പരിശോധന തുടരുകയാണ്. യാത്രക്കാർ സുരക്ഷിതരാണ്. മസ്കറ്റിൽനിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീടാണ് ഡൽഹിക്ക്…

കൊച്ചി∙ ഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽനിന്ന് രാവിലെ 9.15ന് പുറപ്പെട്ട വിമാനം ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പുരിൽ ഇറക്കി. പരിശോധന തുടരുകയാണ്. യാത്രക്കാർ സുരക്ഷിതരാണ്.

മസ്കറ്റിൽനിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീടാണ് ഡൽഹിക്ക് പുറപ്പെട്ടത്. 9.31നാണ് സിയാലിന്റെ ഇമെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയ്ക്കുശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.

Leave a Reply