ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. ശനിയാഴ്ചയാണ് സിനിമ കാണാൻ കോടതി തീരുമാനം എടുത്തിരിക്കുന്നത്.
കോടതി സിനിമ കണ്ട ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക. സിനിമയുമായി ബന്ധപ്പെട്ട ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം.
പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെൻസർ ബോർഡ് പ്രതിനിധികളും ലാൽ മീഡിയയിലെത്തും. ഇത് സിനിമയുടെ നിർമാതാക്കൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എങ്കിലും മുൻപ് കോടതി സിനിമ കാണുന്നതിനെക്കുറിച്ച് പരാമർശമുണ്ടായപ്പോൾ സിനിമ കാണുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്.



