ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

  തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയിൽ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ…

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയിൽ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. മീഡിയ പാനലിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാ എംപി സി സദാനന്ദൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എപി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ്, പി സുധീർ, കെകെ അനീഷ് കമാർ, ഷോൺ ജോർജ്, അഡ്വ. ബി ഗോപാലകൃഷ്ണൻ, കെ സോമൻ, വി ഉണ്ണികൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി പ്രകാശ് ജാവഡേക്കറും അപരാജിത സാരംഗിയെയും ഉൾപ്പെടുത്തി.

Leave a Reply