ഇന്ന് മഹാനവമി; ക്ഷേത്രങ്ങളിൽ പുസ്തകപൂജകളും ആയുധപൂജകളും മറ്റുവിശേഷാൽ പൂജകളും

ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവിൽ ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. വിദ്യാരംഭവും വിജയദശമിയും വ്യാഴാഴ്ചയാണ് നടക്കുക. ആദിപരാശക്തി സരസ്വതിദേവിയായി…

ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവിൽ ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. വിദ്യാരംഭവും വിജയദശമിയും വ്യാഴാഴ്ചയാണ് നടക്കുക. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ ദിവസമാണ് കുട്ടികൾ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.

ദുർഗാഷ്മി ദിനമായ ഇന്നലെ വിദ്യാർത്ഥികൾ പഠനോപകരണങ്ങളും തൊഴിലാളികൾ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി വയ്ക്കും. തുടർന്ന് ഇന്നേ ദിവസമാണ് ക്ഷേത്രങ്ങളിൽ പുസ്തകപൂജകളും ആയുധപൂജകളും മറ്റുവിശേഷാൽ പൂജകളും നടക്കുക.

വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. കുരുന്നുകളെ എഴുത്തിനിരുത്തലും നാളെയാണ് നടക്കുക. ക്ഷേത്രങ്ങളിലെല്ലാം നവരാത്രി യോടനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ഇന്നലെ മുതൽ അനുഭവപ്പെടുന്നത്. മിക്ക ക്ഷേത്രങ്ങളിലും പത്ത് ദിവസത്തെ പൂജ പരിപാടികളാണ് നടക്കുന്നത്.

 

Leave a Reply