പഞ്ചായത്ത് മെമ്പറും പുറത്ത്; കോണ്‍ഗ്രസ് അംഗത്തിന്റെ പേര് വോട്ടര്‍ പട്ടികയിലില്ല

തിരുവാര്‍പ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്ത്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് ആര്‍പ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കംചെയ്തത്. താമസസ്ഥലങ്ങള്‍ സംബന്ധിച്ച കാരണങ്ങള്‍…

തിരുവാര്‍പ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്ത്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് ആര്‍പ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കംചെയ്തത്. താമസസ്ഥലങ്ങള്‍ സംബന്ധിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം.

ഭാര്യയ്ക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂര്‍ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് സ്ഥിരതാമസം മാറ്റി എന്ന് കാണിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗ്രാമപ്പഞ്ചായത്തില്‍നിന്ന് കെട്ടിടനിര്‍മാണ അനുവാദം വാങ്ങി ഇദ്ദേഹം പഴയവീട് പൊളിച്ച് പുതിയ വീടിന്റെ നിര്‍മാണം നടത്തിവരുകയാണ്.

തന്റേതായി നിലവിലുള്ള എല്ലാ രേഖകളും സ്വന്തം വിലാസത്തിലാണെന്ന് സുമേഷ് പറയുന്നു. കാഞ്ഞിരം എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനായ സുമേഷ്, എല്ലാ ദിവസവും വാര്‍ഡില്‍ത്തന്നെയുള്ള സ്‌കൂളില്‍ ജോലിക്ക് എത്തുന്നതിന്റെ രേഖകളും ഇപ്പോള്‍ കാഞ്ഞിരത്ത് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതിന്റെ രേഖകളും, ഹിയറിങ് സമയത്ത് കാണിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ടിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടര്‍ പട്ടികയില്‍നിന്ന് പേര് നീക്കുകയായിരുന്നെന്ന് സുമേഷ് ആരോപിച്ചു.

എന്നാല്‍ വിശദപരിശോധനയ്ക്കുശേഷവും സിപിഐഎം അനുകൂല സര്‍ക്കാര്‍ സര്‍വീസ് സംഘടനയില്‍ അംഗമായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വോട്ടര്‍ പട്ടികയില്‍നിന്ന് സുമേഷിന്റെ പേര് നീക്കംചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നടപടി രാഷ്ട്രീയപേരിതമാണെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം പ്രസിഡന്റ് കെ.സി മുരളീകൃഷ്ണന്‍ പറഞ്ഞു.

Leave a Reply