പിഎം ശ്രീ വിവാദം സമയവായത്തിലേക്ക്

പി എം ശ്രീയിൽ സിപിഐ കടുത്ത നടപടികളിലേക്ക് ഇല്ല. ചർച്ചകൾ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. എൽഡിഎഫ് ചേർന്ന് കാര്യങ്ങൾ വിശദീകരിക്കുവാൻ സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എൽഡിഎഫ് യോഗം…

പി എം ശ്രീയിൽ സിപിഐ കടുത്ത നടപടികളിലേക്ക് ഇല്ല. ചർച്ചകൾ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. എൽഡിഎഫ് ചേർന്ന് കാര്യങ്ങൾ വിശദീകരിക്കുവാൻ സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എൽഡിഎഫ് യോഗം കഴിയുന്നതോടെ തങ്ങളെ കാര്യങ്ങൾ അറിയിച്ചില്ലാ എന്ന പരിഭവവും, മുന്നണിയിലെ വിവാദങ്ങൾ കെട്ടടങ്ങുമെന്നാണ് കരുതുന്നത്.

പി എം ശ്രീയിൽ ഒപ്പിട്ടതിന് എതിരെയുള്ള യുഡിഎഫിൻ്റെ വിമർശനങ്ങളെ എങ്ങനെ നേരിടണം എന്നത് കൂട്ടായി ആലോചിച്ച് തീരുമാനിക്കും. പദ്ധതിയിൽ മെല്ലപ്പോക്ക് നയം സ്വീകരിച്ച് മുന്നോട്ട് പോകും. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വെച്ച് ചർച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചർച്ച നടക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചത്.

ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്‌ച നടത്തുക. സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചർച്ചകൾ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിർദേശങ്ങൾ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു.

Leave a Reply