കണ്ണൂർ: സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉൾപ്പെടെ ഉയർത്തി വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം ഹൈക്കോടതി. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനാണ് സംരക്ഷണം. പുസ്തക പ്രകാശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണന്റെ സമർപ്പിച്ച ഹരജിയിലാണ് തീരുമാനം. ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂർ ഗാന്ധി സ്‌ക്വയറിൽ വെച്ചാണ് പുസ്തകം പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്.
ഹർജിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണന്റെ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കണ്ണൂർ ജില്ലാ കലക്ടർ, ജില്ല പൊലീസ് മേധാവി, ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനൻ, സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിർകക്ഷിയാക്കിയാണ് വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ ഹരജി നൽകി
വി എസ് അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണൻ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത്. എം.എൻ വിജയന്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കും.



