പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ മൊയ്തീൻകുട്ടി അറസ്റ്റിൽ

കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ-ഓർഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടി കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിൽ. വിദേശത്തുനിന്നെത്തിയ ഇയാളെ എൻഐഎയാണ്…

കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ-ഓർഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടി കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിൽ. വിദേശത്തുനിന്നെത്തിയ ഇയാളെ എൻഐഎയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൊയ്തീൻകുട്ടി മാസ്റ്റർ ട്രെയിനറെന്ന് എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം പത്തുവർഷമാണ് ഇയാൾ ആയുധപരിശീലനം നടത്തിയത്. നൂറിലേറെ യുവാക്കൾക്ക് പരിശീലനം ലഭിച്ചെന്ന് കണ്ടെത്തിയതായും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. വളാഞ്ചേരിയിൽ ആക്രിക്കട നടത്തിയിരുന്ന ഇയാൾ സംഘടന നിരോധിച്ചതോടെയാണ് ഒളിവിൽപ്പോയത്.

ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മൊയ്തീൻകുട്ടി യുഎഇയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നും എൻഐഎ വ്യക്തമാക്കി. മൊയ്തീൻകുട്ടിയുടെ യുഎഇയിലെ പ്രവർത്തനങ്ങളിലേക്കും എൻഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ പദ്ധതി.

പിഎഫ്‌ഐ കേസിലെ 70-ാം പ്രതിയാണ്. അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയാണിയാൾ. പിഎഫ്‌ഐ കേസിൽ മുഹമ്മദ് മൻസൂർ (പട്ടാമ്പി), അബ്ദുൾ വഹാബ് (പറവൂർ), അബ്ദുൾ റഷീദ് (പട്ടാമ്പി), മുഹമ്മദ് യാസർ അറാഫത്ത് (ആലങ്ങാട്), ടി എ അയൂബ് (എടവനക്കാട്) എന്നിവർകൂടി പിടിയിലാകാനുണ്ട്. ഇവർക്കായി 2024ൽ എൻഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply