സ്വർണ്ണ വില കുറഞ്ഞു; പവന് 800 രൂപ കുറഞ്ഞ് 1,14,520ലെത്തി

കോഴിക്കോട്: സ്വർണവില പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയായി. ഇന്നലെ രണ്ട് തവണയായി 2240 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. ബുധനാഴ്ച 1,13,080…

gold rate today

കോഴിക്കോട്: സ്വർണവില പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയായി. ഇന്നലെ രണ്ട് തവണയായി 2240 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി.

ബുധനാഴ്ച 1,13,080 രൂപയും ഇന്നലെ 1,15,320 രൂപയുമായിരുന്നു പവൻ വില. യുഎസ്-ഇറാൻ സംഘർഷ സാഹചര്യത്തിൽ ആഗോള വിപണിയിൽ വില വർധിച്ച സാഹചര്യത്തിലാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധനവുണ്ടായത്. എന്നാൽ, നേരിയ ലാഭമെടുപ്പാണ് ഇന്ന് വിലകുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ 1,17,760 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന പവൻ വില. പിന്നീട് ഇത് തൊട്ടടുത്ത ദിവസം 1,07,920 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. പതിവിൽ നിന്ന് വിപരീതമായി കനത്ത ചാഞ്ചാട്ടമാണ് ഏതാനും മാസമായി സ്വർണവിലയിൽ സംഭവിക്കുന്നത്.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4997.98 ഡോളർ എന്ന നിലയിലാണ്. ഇന്ന് നേരിയ വർധനവിലാണ് വ്യാപാരം. വെള്ളി ട്രോയ് ഔൺസിന് 0.6 ഡോളർ വർധിച്ച് 78.2 ഡോളറിലാണ് വ്യാപാരം. വില കൂടുതൽ ഉയരുകയാണെങ്കിൽ കേരളത്തിലെ വിലയിലും ഇന്ന് വീണ്ടും മാറ്റമുണ്ടാകാനാണ് സാധ്യത.

Leave a Reply