സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. അന്തിമ വോട്ടര്‍പട്ടികയില്‍2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനതുള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേരെ ഒഴിവാക്കി.
367 വോട്ടർമാർ ഭിന്നലിംഗകർ ആണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം (33,93,884) ജില്ലയിലാണ് , കുറവ് വോട്ടര്‍മാരുളള ജില്ല – വയനാട് (6,35,930), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം(16,97,132), കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരാണുളളത്. അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു.



