പത്തനംതിട്ടയിൽ ഓൺലൈൻ തട്ടിപ്പിനിരയായ ഗൃഹനാഥൻ ജീവനൊടുക്കി

പത്തനംതിട്ട ഇലവുംതിട്ട ഓൺലൈൻ തട്ടിപ്പിനിരയായ ഗൃഹനാഥൻ ജീവനൊടുക്കി. ഇലവുംതിട്ട സ്വദേശി ജോർജ് മാത്യുവാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജോർജ് മാത്യുവിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണതിന്റെ…

പത്തനംതിട്ട ഇലവുംതിട്ട ഓൺലൈൻ തട്ടിപ്പിനിരയായ ഗൃഹനാഥൻ ജീവനൊടുക്കി. ഇലവുംതിട്ട സ്വദേശി ജോർജ് മാത്യുവാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജോർജ് മാത്യുവിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണതിന്റെ ഇടയിലാണ് ജോർജ് മാത്യുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇയാളുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഓൺലൈൻ പണമിടപാടിൽ 58,000 രൂപ നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പിൽ ജോർജ് എഴുതിയിരുന്നു. ഗൂഗിൾ പേ വഴിയാണ് താൻ 58,000 രൂപയിലധികം അയച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ പണം തിരികെ ചോദിച്ചിട്ട് തന്നില്ല. ഫോണിൽ ഓൺലൈൻ ഇടപാടിന്റെ എല്ലാ വിവരങ്ങളും ഉണ്ടെന്നും ജോർജ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply