സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എം വി ഗോവിന്ദൻ അപമാനിച്ചത് കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ,ഭാരത സംസ്കാരത്തെയുമാണ്. അതുപോലെ സനാതന ധര്‍മ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദന്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവരുടെ ഇത്തരം പ്രസ്താവനകൾ കൊണ്ട് മതതീവ്രവാദികളെ സന്തോഷിപ്പിക്കലാണ് സിപിഎം ലക്ഷ്യമിടുന്നത്. മുൻപ് ഡിഎംകെയും ,പിന്നീട് ശക്തി സങ്കല്‍പ്പത്തെ അവഹേളിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു കെ സുരേന്ദ്രൻ പറയുന്നു.
ഇപ്പോള്‍ മറ്റൊരു സഖ്യകക്ഷിയായ സിപിഎമ്മും അത് നടപടി തുടരുകയാണ്. ഇന്ത്യൻ മുന്നണി നേതാക്കള്‍ സനാതന ധര്‍മ്മത്തെ ആക്രമിക്കുന്നത് ഇപ്പോളും തുടരുകയാണ് ബി ജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. അതുപോലെ ഈ നാടിന്റെ സംസ്കാരം അശ്ലീലമാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഈ നാട്ടുകാര്‍ സിപിഎമ്മിനെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞത്. രാജ്യത്ത് ഉപ്പുവെച്ച കലം പോലെ ആയ സിപിഎമ്മാണ് ഏറ്റവും വലിയ അശ്ലീലമെന്നും കെ.സുരേന്ദ്രന് വിമർശിച്ചു.
അതേസമയം ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ ഭാഗമാണെന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഗുരു സനാതന ധർമ്മത്തിന്റെ വക്താവായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ സച്ചിദാനന്ദ സ്വാമി തിരുത്തുന്നത് വളരെ സ്വാഗതാർഹമാണ്. ക്ഷേത്രാചാരങ്ങൾ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണ്, പിണറായി വിജയനും ,സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഈ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.



