വയനാട് കോണ്‍ഗ്രസ് ട്രെഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യപ്രേരണ കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. എംഎൽഎയെയും ഡിസിസി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണം. എൻഎം വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. ട്രഷറർ എന്‍എം വിജയനെ കോണ്‍ഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത് കെ സുരേന്ദ്രൻ പറഞ്ഞു.

എന്‍എം വിജയനെ കൊലക്ക് കൊടുത്തത് കോൺഗ്രസ് നേതൃത്വം , കെ സുരേന്ദ്രൻ
കൂടാതെ വയനാട്ടിലും ,സംസ്ഥാനത്തും കോണ്‍ഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് എൻ എ വിജയനെന്നും കെ.സുരേന്ദ്രന് പറഞ്ഞു. അതേസമയം ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിർദ്ദേശം നൽകി കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെയും എംഎൽഎ ഐ സി ബാലകൃഷ്ണൻ്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. ഇവർ ഇരുവർക്കും കെകെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
കൊടും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും കെ സുരേന്ദ്രൻ
എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കെ.സുരേന്ദ്രന് പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എംവി ഗോവിന്ദന് പരസ്യപ്രഖ്യാപനം നടത്തുകയാണ്.



