ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഇപ്പോൾ എംഎൽഎയ്‌ക്കെതിരെ ഉടൻ കേസെടുക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിക്കുന്നു. ഈ കേസ് അന്വേഷിക്കുന്നത് ഇ ഡിയുടെ കൊച്ചി യൂണിറ്റാണ്. എംഎൽഎ ഐ സി ബാലകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകൾ, നിയമനത്തിനായി വാങ്ങിയ കോഴ പണത്തിൻ്റെ വിനിമയം എന്നിവ ഉൾപ്പെടെയാകും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരിക. സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ ഇങ്ങനെയൊരു നീക്കം.

കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണൻ
വയനാട് സിസിസി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണൻ.ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ്പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഐസി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞു
ഈ കേസുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ബാലകൃഷ്ണൻ ഒളിവിൽ പോയി എന്ന ആരോപണം എത്തിയിരുന്നു, എന്നാൽ ഈ ആരോപണം തള്ളി ഐ സി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ ആരോപണം തെറ്റാണെന്നും, താൻ മകളുടെ സുഹൃത്തിന്റെ വിവാഹത്തിന് കർണ്ണാടകയിൽ പോയതുമായിരുന്നു എന്നായിരുന്നു ഐ സി ബാലകൃഷ്ണൻ പറഞ്ഞത്.



