താൻ രാഹുൽ ഗാന്ധിയെക്കുറിച്ചു പറയുമ്പോൾ മറുപടി നൽകുന്നത് ബിജെപി; ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സും, ബിജെപിയും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടും, അരവിന്ദ് കെജ്‍രിവാൾ

ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത വാക്പോരുമായി രാഷ്ടിയപാർട്ടികൾ. ഇപ്പോൾ ആം ആദ്മി പാർട്ടി നേതാവും ,ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനെയും, ബിജെപിയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താൻ രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ…

ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത വാക്പോരുമായി രാഷ്ടിയപാർട്ടികൾ. ഇപ്പോൾ ആം ആദ്മി പാർട്ടി നേതാവും ,ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനെയും, ബിജെപിയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താൻ രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ മറുപടി പറയുന്നത് ബിജെപി, ഇത് ബിജെപിയും ,കോൺഗ്രസ്‌ തമ്മിലുള്ള ഒത്തുകളി. ഈ ഒത്തുകളി തിരഞ്ഞെടുപ്പിൽ തുറന്നുകാട്ടും എന്ന് കെജ്‌രിവാൾ വിമർശിച്ചു. തന്റെ പോരാട്ടം രാജ്യത്ത് രക്ഷിക്കാൻ വേണ്ടി, എന്നാൽ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് താൻ രാഹുലിന് മറുപടി പറയുന്നില്ലെന്നും കെജ്‍രിവാൾ പറയുന്നു.

കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സംവരണ പരിധി വർധിപ്പിക്കു൦ രാഹുൽ ഗാന്ധി പറയുന്നു

അതേസമയം രാഹുലിന്റെ വിമർശനം, കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്നും, മോദിയെ പോലെ നിശ്ശബ്ദനാണെന്നുമായിരുന്നു വിമർശനം. മോദിക്കും കെജ്‌രിവാളിനും പിന്നാക്കവിഭാഗത്തിന് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ട എന്ന നിലപാടാണ്. ജാതി സെൻസസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇരുവർക്കും മിണ്ടാട്ടമുണ്ടാകില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ തുടർന്ന് കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിൽ എത്തിയാൽ   സംവരണ പരിധി വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകിയിരുന്നു.

അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രി വാളിന് കടന്നക്രമിച്ചു

അതുപോലെ അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി കേജരിവാളിന് കടന്നാക്രമിച്ചു. അദാനിക്കെതിരെ യുഎസിൽ കേസെടുത്തപ്പോൾ കെജ്‌രിവാൾ ഒരക്ഷരം മിണ്ടിയില്ല എന്നും രാജ്യതലസ്ഥാനത്തെ പാരീസ് ആക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം അഴിമതിയും മലിനീകരണവും വിലക്കയറ്റത്തിന്റെയും ഇടമാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.തിങ്കളാഴ്ച ഡൽഹിയിലെ സീലാംപുർ മേഖലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ അസാധാരണമായ ആക്രമണം നടത്തിയത്.

ഡൽഹിയിലെ രാഷ്ട്രീയ നീക്കങ്ങൾ, വീഡിയോ കാണാം

Leave a Reply