കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടനെ മാറ്റേണ്ടതില്ല എന്ന് ഹൈക്കമാൻഡ്

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി.സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നിലവിൽ എടുത്ത തീരുമാനം.…

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി.സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നിലവിൽ എടുത്ത തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ പരാതി ഉന്നയിച്ചിരുന്നു 

ബെന്നി ബെഹനാൻ,  കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്‍റിന് കീഴിൽ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ഇപ്പോൾ തൽക്കാലം മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്.

നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന ചർച്ചകളിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. തന്നെ മാറ്റാൻ വേണ്ടിയാണോ ദീപദാസ് മുൻഷി ഓരോ നേതാക്കളെയും നേരിൽ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു.

 

Leave a Reply