ഡൽഹി തെരഞ്ഞെടുപ്പ് ; ബിജെപി പ്രകടന പത്രികയുടെ മൂന്നാം ഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്നാം പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ വികസനത്തിനായുള്ള സങ്കൽപ് പത്രണിതെന്നും കേന്ദ്രമന്തി അമിത് ഷാ വ്യക്തമാക്കി. ഉച്ചയ്ക്ക് ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന…

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്നാം പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ വികസനത്തിനായുള്ള സങ്കൽപ് പത്രണിതെന്നും കേന്ദ്രമന്തി അമിത് ഷാ വ്യക്തമാക്കി. ഉച്ചയ്ക്ക് ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രകടന പത്രിക സങ്കൽപ്പ പത്രിന്റെ മൂന്നാം ഭാഗം പുറത്തിറക്കിയത്.

15000 യുവാക്കൾക്ക് സര്ക്കാർ ജോലി. 13000 പുതിയ ഇലക്ട്രിക് ബസുകൾ. മഹാഭാരത് ഇടനാഴി വഴി യുപി, ഹരിയാന, ഡൽഹി ബന്ധപ്പെടുത്തും. തൊട്ടിപ്പണി നിർമാർജനം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. കെജ്രിവാൾ ഏഴുവർഷംകൊണ്ട് യമുനയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞു. എന്നിട്ട് എന്ത് ചെയ്തു. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ ആം ആദ്മി പാർട്ടിയിലെ എല്ലാവരും അഴിമതിയിൽ മുങ്ങി നിൽക്കുന്നു. എംസിഡി തെരഞ്ഞെടുപ്പിൽ ഡൽഹിയെ ശുചീകരിക്കുമെന്ന് പറഞ്ഞു. ഡൽഹി ജനത മാലിന്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുകയാണ്. ഡൽഹിയിൽ ഇതുപോലെ അഴിമതി മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി കള്ളം മാത്രം പറഞ്ഞു ജനങ്ങളെ പറ്റിക്കുകയാണ് ചെയ്‌തത്‌. ഡൽഹിയിൽ ഇതുപോലെ അഴിമതി മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് സ്വന്തം വീട് വച്ച് നൽകും.

Leave a Reply