നെന്മാറ കൊലപാതകം; ചെന്താമര കടുത്ത അന്ധവിശ്വാസത്തിന് അടിമ, കുടുക്കിയത് വിശപ്പിന്റെ വിളി

കടുത്ത അന്ധവിശ്വാസത്തിന് അടിമയായ ചെന്താമരയെ കുടുക്കിയത് രണ്ടു തവണയും വിശപ്പ്. സജിതയെ കൊലപ്പെടുത്തി ശേഷം അകലമലയിലേക്കാണ് ചെന്താമര ഓടിയൊളിച്ചത്. അന്നും വിശപ്പ് തന്നെയായിരുന്നു ചെന്താമരയെന്ന കൊലപാതകിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം സജിതയുടെ ഭർത്താവ് സുധാകരനെയും…

കടുത്ത അന്ധവിശ്വാസത്തിന് അടിമയായ ചെന്താമരയെ കുടുക്കിയത് രണ്ടു തവണയും വിശപ്പ്. സജിതയെ കൊലപ്പെടുത്തി ശേഷം അകലമലയിലേക്കാണ് ചെന്താമര ഓടിയൊളിച്ചത്. അന്നും വിശപ്പ് തന്നെയായിരുന്നു ചെന്താമരയെന്ന കൊലപാതകിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം സജിതയുടെ ഭർത്താവ് സുധാകരനെയും മാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ ചെന്താമരയെ കുടിക്കിയതും വിശപ്പ് തന്നെ. കൊലപാതകം നടന്നുകഴിഞ്ഞ് 36 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ചെന്താമര തന്ത്രശാലിയായ കൊലപാതകിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് എസ്പി അജിത്കുമാർ വ്യക്തമാക്കുന്നത്.

കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. തൻറെ കുടുംബം തകർന്നതിന് പിന്നിൽ മുടി നീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യയും മകളും പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്നായിരുന്നു സംശയം. വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.

പിന്നീട് 2022 മേയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. കഴിഞ്ഞ ഒന്നരവർഷം കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം (2024) ഡിസംബർ മാസത്തിലാണ് ചെന്താമര വയറിന് സുഖമില്ല എന്നു പറഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചത്. തൻറെ ഉയർച്ചയ്ക്ക് ദോഷം നിൽക്കുന്നവരെയാണ് താൻ കൊല്ലുന്നതെന്ന് പ്രതി നേരത്തെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്താമര പോത്തുണ്ടിയിലെ വീട്ടിൽ എത്തുന്നതും സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടികൊലപ്പെടുത്തുന്നത്. ശേഷം പോത്തുണ്ടി വനമേഖലയിലേക്കാണ് ചെന്താമര ഓടിയൊളിച്ചത്. അന്വേഷണം വഴിമുട്ടിക്കാനായി പാതികാലിയാക്കിയ ഒരു വിഷക്കുപ്പിയും പ്രതി വീട്ടിൽ ബാക്കിവെച്ചിരുന്നു. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.

കടുവയും ചെന്താമരയും

Leave a Reply