നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും, പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പൊലീസും പ്രോസിക്യൂട്ടറും ചർച്ചചെയ്‍ത് അന്തിമ തീരുമാനമെടുക്കും. കസ്റ്റഡിയിൽ വാങ്ങും മുമ്പ് മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കോടതിയിൽ ചെന്താമര…

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പൊലീസും പ്രോസിക്യൂട്ടറും ചർച്ചചെയ്‍ത് അന്തിമ തീരുമാനമെടുക്കും. കസ്റ്റഡിയിൽ വാങ്ങും മുമ്പ് മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.

കോടതിയിൽ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞതും രേഖയാക്കും. കൊലപാതകക്കേസില്‍ പ്രതിയായി തടവില്‍ക്കഴിയവെ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയാല്‍ വധശിക്ഷയടക്കം അധികശിക്ഷയെന്ന് നിയമത്തില്‍ ഇപ്പോള്‍ പ്രത്യേകം പറയുന്നില്ല. കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാല്‍ രഹസ്യമായായിരിക്കും പൊലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

അതേസമയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിഡിപിപി ആക്ട് പ്രകാരമാണ് കേസ്. പ്രതിഷേധക്കാർ മതിൽ തകർക്കുകയും ഗേറ്റ് അടർത്തി മാറ്റുകയും ചെയ്തിരുന്നു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെ ചെന്താമരക്ക് ഒളിവില്‍ കഴിയാന്‍ ബന്ധുക്കളുടെ സഹായം കിട്ടിയെന്ന ആരോപണവുമായി പ്രദേശവാസിയായ പുഷ്പ രംഗത്തെത്തിയിരുന്നു.

ചെന്താമരക്ക് എതിരെ പരാതിയുമായി നാട്ടുകാർ

Leave a Reply