‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കും, സോണിയയുടെ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി

‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കും, സോണിയയുടെ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി. രാഷ്‌ട്രപതി ദ്രൗപദി മുർ‌മുവിനെതിരെ കോൺ​ഗ്രസ് എംപി സോണിയ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റിൽ ബഡ്ജറ്റ് അവതരണത്തിന്…

‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കും, സോണിയയുടെ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി. രാഷ്‌ട്രപതി ദ്രൗപദി മുർ‌മുവിനെതിരെ കോൺ​ഗ്രസ് എംപി സോണിയ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റിൽ ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ലോകസഭയെയും രാജ്യസഭയെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് സോണി ഗാന്ധിയുടെ പരാമർശം.

ദ്രൗപദി മുർമുവിനെ ‘കഷ്ടം’ എന്ന് വിശേഷിപ്പിച്ച സോണിയയുടെ വാക്കുകൾ വനവാസി സമൂഹത്തെ മുഴുവൻ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. സോണിയയുടെ അഭിപ്രായപ്രകടനം തീർത്തും അനുചിതമായിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു കഷ്ടമാണെന്ന് പറഞ്ഞത് നിർഭാ​ഗ്യകരമാണ്. പ്രസിഡന്റിനെതിരെ മാത്രമല്ല, ഓരോ ദരിദ്രർക്കും വനവാസികൾക്കും നേരെയുള്ള അവഹേളനമാണ് സോണിയ നടത്തിയതെന്നും നരേന്ദ്രമോദി പറഞ്ഞു.

സോണിയ ​ഗാന്ധിയുടെ പരാമർശത്തിൽ രാഷ്‌ട്രപതി ഭവനും കടുത്ത അതൃപ്തി അറിയിച്ചു

സോണിയ ​ഗാന്ധിയുടെ പരാമർശത്തിൽ രാഷ്‌ട്രപതി ഭവനും കടുത്ത അതൃപ്തി അറിയിച്ചു. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ല. മോശം പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും രാഷ്‌ട്രപതി ഭവൻ ചൂണ്ടിക്കാട്ടി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും കർഷകർക്കുവേണ്ടിയും സംസാരിക്കുന്നതിൽ നിന്ന് രാഷ്‌ട്രപതിയെ മടുപ്പിക്കാനാവില്ലെന്നും രാഷ്‌ട്രപതി ഭവൻ പറഞ്ഞു.

സോണിയക്കെതിരെ  രാഷ്ട്രപതിഭവൻ രംഗത്ത്

Leave a Reply