പാകിസ്താനിൽ സൈനിക ആസ്ഥാനത്തിന് സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താനിൽ അർധസൈനിക ആസ്ഥാനത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ്റെ തലസ്ഥാനമായ ക്വറ്റയിലുള്ള അർധസൈനിക ആസ്ഥാനത്തിന് പുറത്ത് കാറിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.…

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താനിൽ അർധസൈനിക ആസ്ഥാനത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ്റെ തലസ്ഥാനമായ ക്വറ്റയിലുള്ള അർധസൈനിക ആസ്ഥാനത്തിന് പുറത്ത് കാറിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൻ്റെ ശബ്ദം മൈലുകൾക്ക് അപ്പുറം വരെ കേട്ടതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ ആംബുലൻസുകൾ എത്തിച്ച് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം മോഡൽ ടൗണിൽ നിന്ന് ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്‌സി) ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്ന് ക്വറ്റയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് എസ്‌എസ്‌പി മുഹമ്മദ് ബലോച്ച് പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ആരോഗ്യമന്ത്രി ബഖത് കാക്കർ പറഞ്ഞു.

ബലൂചിസ്താൻ്റെ സ്വാതന്ത്ര്യലബ്ധിക്കായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി നടത്തുന്ന പ്രവർത്തനങ്ങൾ മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നുണ്ട്. സെപ്റ്റംബർ മൂന്നിന് രാഷ്ട്രീയ റാലിക്കിടെയുണ്ടായ ചാവേറാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബലൂചിസ്താൻ നാഷണൽ പാർട്ടിയുടെ നൂറുകണക്കിന് പ്രവർത്തകർ ഒത്തുകൂടിയ സ്റ്റേഡിയത്തിലായിരുന്നു സ്ഫോടനം ഉണ്ടായത്.

 

Leave a Reply