ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി. ലെബനോണിൽ ഇസ്രയേൽ ആക്രമണത്തിൽ 217 പേർ കൊല്ലപ്പെട്ടു. ഇറാനും തിരിച്ചടി തുടരുകയാണ്
ആരംഭിച്ചതായും മധ്യപൂർവേഷ്യയിൽ സുസ്ഥിരമായ സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. എന്നാൽ ഇറാൻ ‘നിരുപാധികമായി കീഴടങ്ങാതെ’ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയോടും ഇസ്രായേലിനോടും സൗഹൃദം പുലർത്തുന്ന പുതിയൊരു നേതൃത്വത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.



