നീറ്റ് പരീക്ഷ; പുതുക്കിയ റാങ്ക് ലിസ്റ്റ് ഉടൻ

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്തു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്…

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്തു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമാകും. നിലവില്‍ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.

നീറ്റ് യുജിയില്‍ പുനഃപരീക്ഷ വേണ്ടെന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രിം കോടതിയുടെ ഉത്തരവ്. സുപ്രിം കോടതി ഉത്തരവിന് പിന്നാലെ, അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Leave a Reply