മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ വീണ്ടും പരിഗണിക്കും

മാസപ്പടി കേസിലെ ഹർജി വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് മാത്യു കുഴൽനാടൻ MLA നൽകിയ റിവിഷൻ പെറ്റീഷനിൽ ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. CMRL സഹായം ചെയ്തതിന്…

മാസപ്പടി കേസിലെ ഹർജി വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് മാത്യു കുഴൽനാടൻ MLA നൽകിയ റിവിഷൻ പെറ്റീഷനിൽ ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. CMRL സഹായം ചെയ്തതിന് മുഖയാമന്ത്രിക്ക് വഴിവിട്ടബന്ധം ഉണ്ടായിരുന്നു എന്നതാണ് മാത്യു കുഴൽനാടൻറെ വാദം. എന്നാൽ ഹർജിയിലുള്ളത് വസ്തുതാവിരുധമാണെന്നുള്ളതാണ് മുഖ്യമന്ത്രിയുടെ മറുപടി.

നടന്നത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. ഇതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം വാദിച്ചത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു സ്വകാര്യ കമ്പനിക്കുവേണ്ടിയും അനുകൂല നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നുമാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഇല്ലാത്ത സേവനത്തിന് പണം നൽകി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply