അർജുന്റെ കുടുംബത്തിന് ഷിരൂരിലെത്താൻ അനുമതി,എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങൽ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി…

മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങൽ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ് അനുവദിക്കാൻ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെന്നും കുടുംബത്തിന്റെ മാനസികാവസ്ഥ പരി​ഗണിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്കമാക്കി.

എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും പൊന്റൂണുകൾ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കളക്ടറെ അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ചേർന്ന യോ​ഗത്തിലെ പ്രധാന തീരുമാനമായിരുന്നു രക്ഷാപ്രവർത്തനത്തിനായി പൊന്റൂണുകൾ എത്തിക്കും എന്നത്. എന്നാൽ ശനിയാഴ്ച രാവിലെ നടന്ന യോ​ഗത്തിലാണ് പൊന്റൂണുകൾ കൊണ്ടുവരുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടെന്ന് കർണാടക സർക്കാരിന്റെ ഭാ​ഗത്തുനിന്ന് അറിയിച്ചത്.

എന്നാൽ പൊന്റൂണുകൾ നിർബന്ധമായും എത്തിക്കണമെന്ന നിലപാട് കേരളം സ്വീകരിച്ചു. ഇതോടെ ജില്ലാ കളക്ടർ പൊന്റൂൺ സംഗവുമായി വീണ്ടും ബന്ധപ്പെട്ടു. രാജസ്ഥാനിൽനിന്നുള്ള സംഘം രാത്രിയോടെ എത്തുമെന്നാണ് കളക്ടർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്, മന്ത്രി പറഞ്ഞു.

Leave a Reply