ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം; സംവിധായകൻവിനയൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന 15 അംഗ പവർ ഗ്രൂപ്പെന്ന് സംവിധായകൻ വിനയൻ. പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ. ‘സിനിമാ…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന 15 അംഗ പവർ ഗ്രൂപ്പെന്ന് സംവിധായകൻ വിനയൻ. പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ.

‘സിനിമാ രംഗത്തെ മാഫിയ സംഘങ്ങളുടെ പീഡനം എറ്റവുമധികം അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ, അത് പക്ഷേ ലൈംഗിക പീഡനം അല്ലെന്ന് മാത്രം. സിനിമാമേഖലയിലെ പല പ്രശ്നങ്ങളിലും മാക്ട ഇടപെട്ടിരുന്നു. വിനയന്റെ കീഴിൽ ഈ സംഘടന മുന്നോട്ട് പോയാൽ പ്രശ്നമാണ് എന്ന് കരുതിയ പല പ്രമുഖരുണ്ടായിരുന്നു. 2008 ജൂലൈയിൽ സരോവരം ഹോട്ടലിൽ വെച്ച് മലയാള സിനിമയിലെ പ്രമുഖർ എല്ലാം ചേർന്ന് ഒരു മീറ്റിംഗ് നടത്തി. അവിടെ വെച്ചാണ് മാക്ട തകർക്കുന്നതും പകരം അമ്മയും പ്രൊഡ്യൂസേഴ്സ് അസ്സോസിയേറ്റിനും ഫണ്ട് നൽകി ഒരു സംഘടന രൂപീകരിക്കുന്നത്. അന്ന് ആ മീറ്റിംഗിൽ ആവേശത്തോടെ പ്രസംഗിച്ച ഇന്ന് മന്ത്രിയായിട്ടുള്ളയാള്‍ ഉൾപ്പടെയുള്ള പവർ ഗ്രൂപ്പിലുള്ള 15 പേർ തന്നെയാണ് മലയാള സിനിമയിലെ തെമ്മാടിത്തരങ്ങളെ പിന്തുണയ്ക്കുന്നത്,’ വിനയൻ പറഞ്ഞു.

Leave a Reply