കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ സമയമായില്ലെന്ന് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി

കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്. കൊലപാതകവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർതകരുടെ ചോദ്യത്തിന് മറുപടിയായിയാണ്…

കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്. കൊലപാതകവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർതകരുടെ ചോദ്യത്തിന് മറുപടിയായിയാണ് രാഹുൽഗാന്ധി ഇങ്ങനെ പറഞ്ഞത്.

‘ഞാൻ റായ്ബറേലിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നതാണ്. ആരും ഈ സംഭവം ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. ഈ ചോദ്യത്തിലൂടെ നിങ്ങളെല്ലാവരും എന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.ഇപ്പോൾ മറ്റൊരു രീതിയിലുള്ള സംസാരത്തിനും ആഗ്രഹിക്കുന്നില്ല. കൊൽക്കത്തയിലെ കേസിനെ കുറിച്ച് വരും ദിവസങ്ങളിൽ സംസാരിക്കാമെന്നും” രാഹുൽ ഗാന്ധി പറഞ്ഞു’. റായ്ബറേലിയിൽ വെടിയേറ്റ് മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം. അതേസമയം രാഹുലിന്റെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

Leave a Reply