ലാറ്ററൽ എൻട്രിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോക്കം പോയി

കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമന(ലാറ്ററൽ എൻട്രി)കാര്യത്തിൽ അവസാനനിമിഷം സർക്കാർ മലക്കംമറിഞ്ഞത് ജാതിസംവരണവിഷയമുയർത്തുന്ന രാഷ്ട്രീയപ്പൊള്ളൽ ഭയന്ന്. ലാറ്ററൽ എൻട്രിക്കെതിരേ പ്രതിപക്ഷനേതാക്കൾ വിമർശനമുന്നയിച്ചെങ്കിലും ന്യായീകരിച്ചും കോൺഗ്രസ് ഭരണത്തെ കുറ്റപ്പെടുത്തിയും നിലയുറപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. സംവരണവ്യവസ്ഥകൾ അട്ടിമറിക്കാനുള്ള…

കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമന(ലാറ്ററൽ എൻട്രി)കാര്യത്തിൽ അവസാനനിമിഷം സർക്കാർ മലക്കംമറിഞ്ഞത് ജാതിസംവരണവിഷയമുയർത്തുന്ന രാഷ്ട്രീയപ്പൊള്ളൽ ഭയന്ന്.

ലാറ്ററൽ എൻട്രിക്കെതിരേ പ്രതിപക്ഷനേതാക്കൾ വിമർശനമുന്നയിച്ചെങ്കിലും ന്യായീകരിച്ചും കോൺഗ്രസ് ഭരണത്തെ കുറ്റപ്പെടുത്തിയും നിലയുറപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. സംവരണവ്യവസ്ഥകൾ അട്ടിമറിക്കാനുള്ള നീക്കമാണെന്നും പാർശ്വവത്‌കരിക്കപ്പെട്ടവരെ സർക്കാർ നിയമനങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു.

ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് പോലും ലാറ്ററൽ എൻട്രി ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പ്രതിപക്ഷ എതിർപ്പിനെ ചോദ്യം ചെയ്തു.

Leave a Reply