അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി. ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്.
ചെന്നൈയിലുള്ള മോഹന്‍ലാല്‍ നാളത്തെ എക്സിക്യുട്ടീവ് യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയന് ചേര്‍ത്തലയും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. അതേസമയം പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.



