നടി രേവതി സമ്പത്തിൻറെ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഗുരുതര ആരോപണത്തെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും, രേവതി സമ്പത്ത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ സിദ്ധിഖ് പറയുന്നു. തന്റെയും ‘അമ്മ’യുടെയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യമെന്നും വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്നും സിദ്ദിഖ് ആരോപിക്കുന്നു.



