പീഡനാരോപണം നേരിടുന്ന നടനും എം എൽ എ യുമായ മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം,
മഹിളാ കോൺഗ്രസ് പ്രതിഷേധം നടത്തി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. മുകേഷിന്റെ കൊല്ലത്തുള്ള വീട്ടിലേക്കാണ് യുവ മോർച്ചയുടെ നേതൃത്വത്തിലും, വനിതാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തിയ്ത .വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. പ്രതിഷേധം എഐസിസി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് യു വഹീദ, പ്രഭ അനിൽ, മാരിയത്ത്, സിസിലി ജോബ്, സരസ്വതി പ്രകാശ്, കുമാരി രാജേന്ദ്രൻ, ശോഭ പ്രശാന്ത്, രേഖ ഉല്ലാസ്, ചിന്നുമോൾ, സിന്ധു കുമ്പളം, ജയശ്രീ ഓ, അജിത, ജിഷ കുരിശിങ്കൽ, സുബി നുജും എന്നിവർ നേതൃത്വം നൽകി.



