കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ കോടതി പൂർണ്ണമനസ്സോടെ അനുമതി നൽകും തൃശൂർ പൂരം വെടിക്കെട്ടിൽ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ലാത്തിച്ചാർജ്ജിലേക്ക് നയിച്ചത്.
കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ പൂർണമനസ്സോടെ അനുമതി നൽകുമെന്നും, അത് കളക്ടർക്കും കമ്മീഷണർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. 100 മീറ്റർ നിശ്ചയിക്കുമ്പോൾ തന്നെ രണ്ടാമത്തെ വെടിക്കെട്ട് നടക്കുമ്പോൾ പലരും 500 മീറ്റർ അകലെയാണ് നിൽക്കുന്നത്.
കാക്കിയിട്ടവൻ കഴിഞ്ഞതവണ തല്ലിയോടിച്ചത് ഒഴിച്ചാൽ വലിയ മാനസികതയുള്ള ഉത്സവമാണ് തൃശൂർ പൂരമെന്നും സുരേഷ് ഗോപി പറഞ്ഞു.



