വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായ നടപടികൾക്കായി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി 2000 കോടി രൂപയുടെ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപെടും.
ദില്ലിയിലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുക. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റവന്യുമന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.



